Padakali malayalam Lyrics – Yodha – Lyricsbroker

Padakali malayalam Lyrics From Album-yodha. Musiczonesongs Presented Label.


Padakali malayalam Lyrics – Yodha – Malayalam songs Lyrics

പടകാളി ചണ്ടി ചങ്കരി
പോർക്കലി മാർഗിനി ഭഗവതി അടിയനിൽ
അലിവോടിന്നിത്തിരി കനിയണമേ
ഹെഹേ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി
പലതാളം തക്കിട കിടതകതാ

ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു
വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ
വണങ്ങി കുണുങ്ങി മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ ഈ മരമടയനു ഞാനെതിരല്ലടാ പോ

കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു
കുന്നിത്തൈ വച്ചാരെടോ
ആ കുന്നിത്തൈ മേലേ
അന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ
ചെണ്ടപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി
ഹൊയ് അമ്മാ ഹൊയ് ഹൊയ്
കുഴവിയിലെഴുപതു കിഴവികളഴകൊടു
ചറപറ ചറപറ ഇടിയിടിയോ

ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
കറിക്കു നുറുക്കും ചെറുക്കാ
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
കുരുമുളകരിപൊടി ഒരുപിടി വിതറിവിടും

താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ
താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ

അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും
മൂഞ്ചാവാൽ കോഴിത്താൻ
പിന്നാലെ കുറുക്കൻ തെയ്യന്താരോ

ആനത്തടിയനും ആനയ്ക്കൊടയനും
ആനത്തൊടിയില് നെലയില്ലാ
അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ എഡേയ്
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടിതിലെ എതിരെയിഴയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ

പടകാളി ചണ്ടി ചങ്കരി
പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ

ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു
വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ
വണങ്ങി കുണുങ്ങും മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
ഹു ഹൂ ഈ മരമടയനു ഞാനെതിരല്ലടാ പോ
ആ പോ

ഭൂമി തൊരന്ന് നീ അപ്പുറം പോയീടിൽ
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
കാണാൻ പോകണ പൂരം
ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ
നീയോ നിന്റെ പകർപ്പവകാശക്കാരോ
ചൊല്ലെടാ കൂത്താടീ
ചൊട്ടച്ചാണിൻ ദൂരം ചാടും കൊക്കോ
കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം

കണസാ കൊണസാ പറയാതടിവെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ
മൊറ പറയാൻ ചൊറ പറയാൻ
തടിയനുമുണ്ടേ പൊങ്ങച്ചം
അടിപറയാൻ അവകയിടാൻ
മടയനു ചെറ്റത്തരമൊരു ജഗപൊഗ
മനസ്സിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലറ വരവിനു
ചെറു ചെറു വേലകളിരവിൽ തെരയെടാ
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ

പടകാളി ചണ്ടി ചങ്കരി
പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
ഹൊയ്
പടകാളി ചണ്ടി ചങ്കരി
പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ…
Padakali-malayalam-Lyrics-Yodha-Malayalam-songs-LyricsPadakali Song deails :-


Song : padakali
Artist : yesudas, sujatha
Album : yodha


Padakali Video Song :

Leave a comment