Rappadi than pattin kallolini lyrics – Daisy (1988)

Rappadi than pattin kallolini lyrics from malayalam movie Daisy (1988). Singer- KJ Yesudas, KS Chithra, Krishnachandran.

Rappadi than pattin kallolini lyrics – Daisy (1988)

രാപ്പാടി തൻ
പാട്ടിൻ കല്ലോലിനി..
രാഗാർദ്രമാം.. ദിവ്യ കാവ്യാഞ്ജലി..
(2)

ദൂരേ നീലാംബരം കേൾക്കുന്നിതാ കാവ്യം..
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ..
ഗാനം തൻ ചുണ്ടിലും മൂളുന്നു പൂന്തെന്നൽ..
ഞാനും ആനന്ദത്താൽ തീർക്കുന്നു സൽക്കാവ്യം..

മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയിൽ എഴുതിയതാ
പുതിയ കവിതകൾ സാനന്ദം

രാപ്പാടി തൻ
പാട്ടിൻ കല്ലോലിനി..

സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു ഞാൻ ഗാനം..
കണ്ണീർ തൂകുമ്പോഴും തീർക്കുന്നു ഞാൻ കാവ്യം..
ആഴിത്തീരത്തിനായ് മൂളുന്നു താരാട്ടുകൾ..
മിന്നൽ മണിനൂപുരം ചാർത്തുന്നു കാൽത്തളിരിൽ..

ആശാനിരാശകൾ ആടും അരങ്ങിതിൽ
പാടുവാൻ എഴുതുമിവൾ
പുതിയ ഗാഥകൾ പാരിന്നായ്

രാപ്പാടി തൻ
പാട്ടിൻ കല്ലോലിനി..
രാഗാർദ്രമാം.. ദിവ്യ കാവ്യാഞ്ജലി..
(2)


Rappadi-than-pattin-kallolini-lyrics-Daisy-(1988)




Rappadi than pattin kallolini Song details :-


Lyrics : P Bhaskaran
Music : Shyam
Singers : KJ Yesudas, KS Chithra, Krishnachandran

Leave a Reply

Your email address will not be published. Required fields are marked *