moovanthi thazhvarayil lyrics – Kanmadam – Lyricsbroker

moovanthi thazhvarayil lyrics : Song is sung by baidur Rahman. Song is presented on YouTube.

Moovanthi thazhvarayil lyrics –  Kanmadam 

മൂവന്തി താഴ്വരയില് വെന്തുരുകും വിണ്സൂര്യന്
മുന്നാഴി ചെങ്കനലായി നിന്നുലയില് വീഴുമ്പോള്
ഒരു തരി പൊന്തരിയായി നിന്
ഹൃദയം നീറുന്നൂ
നീലാവലക്കൈയ്യാല് നിന്നെ വിലോലമായി തലോടിടാം
ആരാരീരം
((മൂവന്തി താഴ്വരയില് വെന്തുരുകും വിണ്സൂര്യന്
മുന്നാഴി ചെങ്കനലായി നിന്നുലയില് വീഴുമ്പോള്))
ഇരുളുമീ എകാന്തരാവില്
തിരിയിടും വാര്ത്തിങ്കളാക്കാം
മനസ്സിലെ മണ്കൂടിനുള്ളില്
മയങ്ങുന്ന പൊന്വീണയാക്കാം
ഒരു മുളം തണ്ടായി നിന് ചുണ്ടത്തെ
നോവുന്ന പാട്ടിന്റെ ഈണങ്ങള് ഞാനേറ്റു വാങ്ങാം
ഒരു കുളിര് താരാട്ടായി നീ വാര്ക്കും
കണ്ണീരിന് കാണാപ്പൂ മുത്തെല്ലാം എന്നുള്ളില് കോര്ക്കാം
((മൂവന്തി താഴ്വരയില് വെന്തുരുകും വിണ്സൂര്യന്
മുന്നാഴി ചെങ്കനലായി നിന്നുലയില് വീഴുമ്പോള്))
കവിളിലെ കാണാനിലാവില്
കനവിന്റെ കസ്തൂരി ചാര്ത്താം
മിഴിയിലെ ശോകാര്ദ്രഭാവം
മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില് ചായും നിന് മാടത്തിന്
മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായി ഞാന് മാറാം
കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തല്
മെനഞ്ഞിട്ടു മംഗല്യത്താലിയും ചാര്ത്താം
((മൂവന്തി താഴ്വരയില് വെന്തുരുകും വിണ്സൂര്യന്
മുന്നാഴി ചെങ്കനലായി നിന്നുലയില് വീഴുമ്പോള്
ഒരു തരി പൊന്തരിയായി നിന്
ഹൃദയം നീറുന്നൂ))
നീലാവലക്കൈയ്യാല് നിന്നെ വിലോലമായി തലോടിടാം
ആരാരീരം
((മൂവന്തി താഴ്വരയില് വെന്തുരുകും വിണ്സൂര്യന്
മുന്നാഴി ചെങ്കനലായി നിന്നുലയില് വീഴുമ്പോള്))

moovanthi thazhvarayil lyrics -  Kanmadam - Lyricsbroker

Credits :-

Song : Sonali Dhaner Shishe – baidur Rahman
Artist : baidur Rahman
Album : Rater Kaloy By Obaidur Rahman

Leave a Reply

Your email address will not be published. Required fields are marked *