kavyanarthaki lyrics – കാവ്യനാർത്തകി – Lyricsbroker
Following kavyanarthaki lyrics – കാവ്യനാർത്തകി, kavyanarthaki kavitha summary in malayalam. kavyanarthaki lyrics – കാവ്യനാർത്തകി കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി, കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി; ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി അഴകൊരുടലാർന്നപോലങ്ങനെ മിന്നി; മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ മമ മുന്നിൽ നിന്നു നീ മലയാളകവിതേ! ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി അപ്സരരമണികൾ കൈമണികൾ കൊട്ടി വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ സ്പന്ദിക്കുമാമധുരസ്വരവീചികൾ … Read more