Alliyambal kadavil lyrics malayalam – അല്ലിയാമ്പൽ കടവിൽ
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്
പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാൻ
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
Alliyambal kadavil Song details :-
പാട്ട് : അല്ലിയാമ്പൽ കടവിൽ Artist : K. J. Yesudas
ചിത്രം : റോസി
പാടിയത് : കെ.ജെ. യേശുദാസ് Album : Manavatti
വരികൾ: പി. ഭാസ്കരൻ
സംഗീതം : ജോബ്